ക്രൂദ്ധനായ അമ്മയാന ആനക്കൊട്ടിലിന്റെ അഴികളെല്ലാം തരിപ്പണമാക്കി. അതോടെ കുട്ടിക്കൊമ്പന്‍ പുറത്തേക്ക് ചാടി. അമ്മയാന അവനെ തുമ്പിക്കൈകൊണ്ട് ചേര്‍ത്തുപിടിച്ചു. എന്നിട്ട് രണ്ടുപേരും കൂടി തിടുക്കത്തില്‍ വേച്ച് വേച്ച് നടന്നുനീങ്ങി.ആരും അവരെ പിന്തുടരാന്‍ ധൈര്യപ്പെട്ടില്ല. പിറ്റേന്ന് രാവിലെ ആനപിടിത്തക്കാരും പാപ്പാന്‍മാരും കണ്ടത് ചേതനയറ്റ അമ്മയാനയുടെ ശരീരത്തില്‍ മുട്ടിയുരുമ്മി നില്‍ക്കുന്ന കുഞ്ഞാനയുടെ കരളലിയിക്കുന്ന ദൃശ്യമാണ്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം; ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്