ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും പതിനഞ്ച് കൊല്ലത്തെ സേവനത്തിന് ശേഷം പിരിഞ്ഞു പോന്ന ഒരു പട്ടാളക്കാരനായിരുന്നു പല്‍ബീര്‍ സിംങ്. ലഖ്‌നൗവിലെ ഒരു കൊച്ചുവീട്ടില്‍ തന്റെ വളര്‍ത്തുനായയുടെ കൂടെയായിരുന്നു അയാള്‍ താമസിച്ചിരുന്നത്. രാജ എന്നായിരുന്നു നായയുടെ പേര്. ഇതിനിടെ ഒരു വ്യാപാരി സെക്യൂരിറ്റി ജോലി നല്‍കാമെന്ന് പറഞ്ഞ് പല്‍ബീറിനെ സമീപിച്ചു. അങ്ങനെ പല്‍ബീറും രാജയും വ്യാപാരിയുടെ വസ്ത്രനിര്‍മ്മാണ ശാലയില്‍ എത്തി