ഒരിക്കല്‍ പാണ്ഡവപുത്രന്‍ അര്‍ജുനന്റെ മനസില്‍ ഒരു സംശയം മുളപൊട്ടി. അദ്ദേഹം ആ സംശയവുമായി ഭഗവാന്‍ കൃഷ്ണന്റെ അടുത്തെത്തി. മാധവാ എനിക്കൊരു സംശയം. എന്റെ ജേഷ്ഠന്‍ യുധിഷ്ഠിരന്‍ മഹാദാനശീലന്‍ ആണല്ലോ എന്നിട്ടും എന്തുകൊണ്ടാണ് എല്ലാവരും അദ്ദേഹത്തെക്കാള്‍ വലിയ ദാനശീലനായി കര്‍ണനെ കാണുന്നത്. അര്‍ജുനന്റെ ചോദ്യം കേട്ട കൃഷ്ണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. വരൂ ഞാന്‍ നിനക്ക് നേരിട്ടുതന്നെ കാണിച്ചുതരാം. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:പ്രണവ് പി.എസ്