നല്ല ഇളംവെയില്‍ പരന്ന പ്രഭാതം. ഉറക്കം വിട്ടുണര്‍ന്ന ഇഗ്വാന തലയും ചൊറിഞ്ഞ് നാടുചുറ്റാനിറങ്ങി. പോകുന്നവഴിയെ ഒരു വായാടിക്കൊതിക് മൂളിക്കൊണ്ട് കൊച്ചുവര്‍ത്തമാനത്തിനെത്തി. '' പറഞ്ഞാല്‍ നീ വിശ്വസിക്കുമോ എന്നറിയില്ല. ഇന്നലെ ഞാനൊരു മനുഷ്യനെ കണ്ടു അയാള്‍ എന്നോളം വലുപ്പമുള്ള ഒരു ചേന കിളച്ചെടുത്തു' വായാടിക്കൊതുകിന്റെ കല്ലുവെച്ച നുണകേട്ട് ഇഗ്വാനയുടെ തല പെരുത്തു. കൊതുകുകള്‍ ചെവിയില്‍ മൂളിപ്പാട്ട് പാടാന്‍ തുടങ്ങിയതിനെപ്പറ്റിയുള്ള ഒരു ആഫ്രിക്കന്‍ നാടോടിക്കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.