വര്‍ഷങ്ങള്‍ക്കുമുമ്പ് കോണ്‍ട്രാക്ടര്‍ കുരുവിളയും രണ്ട് നാട്ടാനകളും അവയുടെ പാപ്പാന്മാരും കുറേ മരംവെട്ടുകാരും ഏതാനും സഹായികളുമടങ്ങുന്ന ഒരു സംഘം മറയൂരിലെത്തി. ഫോറസ്റ്റ് അധികാരികളുടെ അനുവാദത്തോടെ കാട്ടില്‍ നിന്നും മരം മുറിച്ചു കൊണ്ടുപോകുവാനാണ് കുരുവിളയും സംഘവും അവിടെ എത്തിയത്.
പണിക്കാര്‍ക്ക് ഭക്ഷണം ഒരുക്കാനായി നാട്ടില്‍ നിന്ന് ഒരു പാവപ്പെട്ട വൃദ്ധനേയും കുരുവിള കൂട്ടിക്കൊണ്ടുവന്നിരുന്നു. മാതുമ്മാന്‍ എന്നായിരുന്നു അയാളെ വിളിച്ചിരുന്നത്. ചെറുപ്പകാലത്ത് അയാള്‍ മിടുക്കനായിരുന്ന ഒരു ആനപാപ്പാനായിരുന്നു. അയാള്‍ക്ക് കൂട്ടായി ടൈഗര്‍ എന്നൊരു നായ്ക്കുട്ടനും ഉണ്ടായിരുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.