വലിയ വ്യവസായിയായിത്തീരണമെന്നായിരുന്നു ദേവലാലിന്റെ ആഗ്രഹം. അതിനായി അദ്ദേഹം രാപകല്‍ അധ്വാനിച്ചു. പക്ഷേ താന്‍ പ്രതീക്ഷിച്ചതുപോലെ വ്യവസായം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തന്റെ കൂടെയുള്ളവരൊക്കെ ചെറിയ തോതിലെങ്കിലും രക്ഷപ്പെടുന്നത് കണ്ടപ്പോള്‍ ദേവലാലിന് നിരാശയായി. ജീവിതം മടുത്ത അദ്ദേഹം നാടും വീടും ഉപേക്ഷിച്ച് വനത്തില്‍ പോയി ജീവിക്കാന്‍ തീരുമാനിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍