ഒരു പ്രഭാതസവാരി പതിവുള്ളതാണല്ലോ? സാക്ഷാല്‍ സൂര്യന്‍ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് പതിയെ നീങ്ങി. പെട്ടെന്നതാ ഒരു പടുകൂറ്റന്‍ കാര്‍മേഘം ഒഴുകിവരുന്നു. അവര്‍ മുഖാമുഖമെത്തി ഞൊടിയിടയില്‍ സൂര്യനെ അത് മൂടിക്കളഞ്ഞു. സൂര്യന്റെ പ്രകാശ രശ്മികളില്‍ ഒന്നിന് പോലും അതിനുള്ളിലൂടെ പുറത്തുകടക്കാനായില്ല.ഫലമോ ഭൂമിയിലാകെ കൂരിരുട്ടായി. റഷ്യന്‍ എഴുത്തുകാരനായ കോര്‍ണി ചുക്കോവ്‌സ്‌കിയുടെ The stolen Sun എന്ന കവിത കഥാ രൂപത്തില്‍. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍